Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Price Of Pepper

തേ​യില​യ്ക്ക് ഡി​മാ​ൻ​ഡ്; കുരുമുളകിന് വിലയിടിവ്

ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ​ക്ക്‌ വ​ൻ​തോ​തി​ൽ കു​രു​മു​ള​ക്‌ ആ​വ​ശ്യ​മെ​ങ്കി​ലും ല​ഭ്യ​തക്കു​റ​വി​നി​ട​യി​ൽ വാ​ങ്ങ​ലു​കാ​ർ സം​ഘ​ടി​ത​മാ​യി ആ​ഭ്യ​ന്ത​രവി​ല ഇ​ടി​ച്ചു. കാ​ല​വ​ർ​ഷ​ത്തി​നു തു​ട​ക്കം കു​റി​ക്കും മു​ന്പേ ഉ​ണ​ക്ക്‌ കൂ​ടി​യ മി​ക​ച്ച​യി​നം കു​രു​മു​ള​ക്‌ സം​ഭ​ര​ണ​ത്തി​നു​ള്ള അ​ണി​യ​റനീ​ക്ക​ത്തി​ലാ​ണു വ്യ​വ​സാ​യി​ക​ൾ. ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ നി​ക്ഷേ​പ​ക​ർ റ​ബ​റി​ൽ ലാ​ഭ​മെ​ടു​പ്പി​നു നീ​ക്കം തു​ട​ങ്ങി. കേ​ര​ളം ചു​ട്ടുപൊ​ള്ളു​ന്നു, വേ​ന​ൽമ​ഴ​യു​ടെ വ​ര​വി​നാ​യി കാ​ർ​ഷി​ക മേ​ഖ​ല ഉ​റ്റുനോ​ക്കു​ന്നു. നാ​ളി​കേ​രോ​ത്്പ​ന്ന വി​പ​ണി പു​തി​യ ദി​ശ​ ക​ണ്ടെ​ത്താ​നാ​കാ​തെ പ​ക​ച്ച്‌ നി​ൽ​ക്കു​ന്നു. വ​ര​ണ്ട കാ​ലാ​വ​സ്ഥ​യി​ൽ തേ​യി​ലത്തോ​ട്ട​ങ്ങ​ളി​ൽ കൊ​ളു​ന്തുനു​ള്ള്‌ നി​ല​ച്ച​തി​നി​ടെ വി​ദേ​ശ ഡി​മാ​ൻ​ഡ് ഉ​യ​ർ​ന്നു.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം പ​തി​വു സ​മ​യ​ത്തുത​ന്നെ കേ​ര​ള തീ​ര​ത്ത്‌ എ​ത്തി​ച്ചേ​രു​മെ​ന്ന സൂ​ച​ന ന​ൽ​കി​‌ പ്രീ-​മ​ൺ​സൂ​ൺ ഇ​ടി​മി​ന്ന​ലെ​ത്തി. മ​ൺ​സൂ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 40 ദി​വ​സം മു​ന്നേ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ ഞാ​യ​റാ​ഴ്‌​ച മ​ധ്യ​കേ​ര​ള​ത്തി​ലും മ​റ്റ്‌ ചി​ല ഭാ​ഗ​ങ്ങി​ലും ല​ഭ്യ​മാ​യി. എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ക​ന​ത്ത ചൂ​ടി​നി​ട​യി​ൽ ല​ഭി​ച്ച മ​ഴ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക്‌ ആ​ശ്വാ​സം പ​ക​രും.

നാ​ട​ൻ കു​രു​മു​ള​കി​നു ക​ടു​ത്ത ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ളും ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി​യും ചേ​ർ​ന്ന്‌ ഉ​ത്പ​ന്നവി​ല കു​ത്ത​നെ ഇ​ടി​ച്ചു. നി​ത്യേ​ന ക്വി​ന്‍റ​ലി​ന് 300 രൂ​പ അ​വ​ർ താ​ഴ്ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യി ച​ര​ക്ക്‌ സം​ഭ​ര​ണ​ത്തി​നു ത​യാ​റാ​യി​ല്ല. വി​പ​ണി​യെ കൃ​ത്രി​മ​മാ​യി ത​ള​ർ​ത്തു​ക​​യെ​ന്ന ത​ന്ത്ര​മാ​ണ് അ​വ​ർ ന​ട​ത്തു​ന്ന​ത്‌. ഓ​ഗ​സ്റ്റി​ൽ തു​ട​ങ്ങു​ന്ന ഉ​ത്സ​വ സീ​സ​ണി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കുവേ​ണ്ടി​യു​ള്ള കു​രു​മു​ള​ക്‌ ഒ​ട്ട​മി​ക്ക വ്യ​വ​സാ​യി​ക​ൾ​ക്കും ഇ​നി​യും സം​ഭ​രി​ക്കാ​നാ​യി​ട്ടി​ല്ല.

അ​ടു​ത്ത മാ​സം അ​വ​സാ​നം കാ​ല​വ​ർ​ഷം ക​ട​ന്നെ​ത്തും. മ​ഴ​യി​ൽ ഉ​ണ​ക്കു കൂ​ടി​യ മു​ള​ക്‌ സം​ഭ​രി​ക്കു​ക ക്ലേ​ശ​ക​ര​മെ​ന്ന കാ​ര്യം അ​വ​ർ​ക്ക്‌ വ്യ​ക്ത​മാ​യ​റി​യാം. ജ​ലാം​ശ​ത്തോത്‌ കു​റ​ഞ്ഞ മു​ള​ക്‌ ഇ​നി​യു​ള്ള ആ​റാ​ഴ്‌​ച​കാ​ല‍യ​ള​വി​ൽ മാ​ത്രം കൈ​പ്പി​ട​ിയി​ൽ ഒ​തു​ക്കാ​നാ​കൂ. നാ​ട​ൻ മു​ള​കി​ന് വി​ൽ​പ്പ​ന​ക്കാ​ർ കു​റ​ഞ്ഞ​ത്‌ വാ​ങ്ങ​ലു​കാ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്‌.

കൊ​ച്ചി വി​പ​ണി​യി​ൽ കു​രു​മു​ള​ക്‌ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ 70,600 രൂ​പ​യി​ൽ നി​ന്നും 69,900 രൂ​പ​യാ​യി, ഗാ​ർ​ബി​ൾ​ഡ്‌ മു​ള​ക്‌ വി​ല 71,900 രൂ​പ​യി​ലും ക്ലോ​സിം​ഗ് ന​ട​ന്നു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​നു 7900 ഡോ​ള​റാ​ണ്.

തേയിലയ്ക്ക് വില ഉയർന്നു

തേ​യി​ല​യ്‌​ക്ക്‌ വി​ദേ​ശ ഡി​മാ​ൻ​ഡ്. വ​ര​ണ്ട കാ​ല​ാവ​സ്ഥ​യി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊ​ളു​ന്തുനു​ള്ളി​ൽനി​ന്നും വ​ലി​യ പ​ങ്ക്‌ ക​ർ​ഷ​ക​ർ പി​ൻ​വ​ലി​ഞ്ഞ​തി​നാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണു സം​ഭ​വി​ച്ച​ത്‌. അ​റ​ബ്‌ രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും കൊ​ച്ചി ലേ​ല​ത്തി​ൽ കാ​ണി​ച്ച ഉ​ത്സാ​ഹം വി​ല​ക്ക​യ​റ്റ​ത്തി​നു അ​വ​സ​മൊ​രു​ക്കി. ഓ​ർ​ത്ത​ഡോ​ക്‌​സ്‌ ഇ​ന​ങ്ങ​ളു​ടെ വി​ല കി​ലോ നാ​ല്പതു രൂ​പ വ​രെ ഉ​യ​ർ​ന്നു.

ഇ​തി​നി​ടെ, ശ്രീ​ല​ങ്ക​ൻ ലേ​ലകേ​ന്ദ്ര​ങ്ങ​ളി​ൽ ച​ര​ക്കുവ​ര​വ്‌ ചു​രു​ങ്ങി. വൈ​ദ്യ​തി പ്ര​തി​സ​ന്ധി​യെത്തു​ട​ർ​ന്ന്‌ ഫാ​ക്‌​ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‌ നേ​രി​ട്ട ത​ട​സം തേ​യി​ല സം​സ്‌​ക​ര​ണ​ത്തെ ബാ​ധി​ച്ചു. അ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി വി​ട്ടു​മാ​റാ​ൻ കാ​ല​താ​മ​സം നേ​രി​ട്ടാ​ൽ കൂ​ടു​ത​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണേ​ന്ത്യ​ൻ തേ​യി​ലസം​ഭ​ര​ണ​ത്തി​നു നീ​ക്കം ന​ട​ത്താം. കൊ​ച്ചി​യി​ൽ സി​ടി​സി പൊ​ടി തേ​യി​ല ലേ​ല​ത്തി​ൽ മി​ക​ച്ച​യി​ന​ങ്ങ​ളു​ടെ വി​ല കി​ലോ ഏ​ഴ്‌ മു​ത​ൽ ഏ​ട്ട്‌ രൂ​പ വ​രെ ഉ​യ​ർ​ന്നു.
ക​യ​റ്റു​മ​തി​ക്കാ​രും ആ​ഭ്യ​ന്ത​ര ഇ​ട​പാ​ടു​കാ​രും ഏ​ലം ശേ​ഖ​രി​ക്കാ​ൻ ഉ​ത്സാ​ഹി​ച്ചു. ഉ​യ​ർ​ന്ന പ​ക​ൽ താ​പ​നി​ല​യി​ൽ ഒ​ട്ടു​മി​ക്ക തോ​ട്ട​ങ്ങ​ളും വ​ര​ൾ​ച്ച ഭീ​ഷ​ണി​യി​ലാ​ണ്.

ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ നി​ക്ഷേ​പ​ക​ർ റ​ബ​റി​ൽ ലാ​ഭ​മെ​ടു​ക്കു​ന്നു. കേ​ര​ള​ത്തി​ൽ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ 23,100 രൂ​പ​യാ​യി. അ​ഞ്ചാം ഗ്രേ​ഡ്‌ 22,800 രൂ​പ. ഒ​ട്ടു​പാ​ലും ലാ​റ്റ​ക്‌​സും വാ​രാ​ന്ത്യം 15,000 രൂ​പ​യി​ലാ​ണ്. വേ​ന​ൽ മ​ഴ ല​ഭി​ച്ച​തി​നാ​ൽ ടാ​പ്പിം​ഗി​നു​ള്ള അ​വ​സ​രം ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു ചെ​റു​കി​ട ക​ർ​ഷ​ക​ർ.

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നേ​രി​യ റേ​ഞ്ചി​ൽ നീ​ങ്ങി. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ ഡി​മാ​ൻ​ഡ് മ​ങ്ങി. കൊ​ച്ചി​യി​ൽ എ​ണ്ണ വി​ല 26700 ലും ​കൊ​പ്ര 15800 രൂ​പ​യി​ലു​മാ​ണ്.

Latest News

Corehub Up